Aakulanaakaruthe

ആകുലനാകരുതേ
ആകുലനാകരുതേ - മകനെ
അസ്വസ്ഥനാകരുതേ
ആധിയിലായുസിനെ -- നീട്ടാന്‍
ആവുമോ നരനുലകില്‍ .

സോളമനേക്കാള്‍ മോടിയിലായ്‌
ലില്ലിപ്പുവുകളണിയിപ്പോന്‍ .
നിന്നെ കരുതി നിനച്ചിടുമേ .
പിന്നെ നിനക്കെന്താശങ്ക

വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ
പോറ്റും കരുണാമയനല്ലോ
വത്സല താതന്‍ പാലകനായ്‌

ക്ലേശം ദുരിതം പീഡനവും
രോഗമനര്‍ത്ഥം ദാരിദ്ര്യം
ഒന്നും നിന്നെയകറ്റരുതേ
രക്ഷകനില്‍ നിന്നൊരു നാളും

Post a Comment

0 Comments