Athyunnathanam daivathin maravil - Lyrics

അത്യുന്നതനാം ദൈവത്തിന്‍ മറവില്‍
സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍
കോട്ടയായവന്‍ സങ്കേതമായവന്‍
തന്‍ സന്നിധിയില്‍ വസിക്കുന്നു ഞാന്‍
ഞാന്‍ ആശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍െറ അഭയം
ഇടയശ്രേഷ്ടന്‍ ക്രിസ്തു വീര്യഭുജമുളേളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ

1, പാപമൃത്യു ശാപഘോര പീഡയാല്‍
മനമുരുകും മര്‍തൃസ്നേഹിതാ
അദ്ധ്വാനിക്കുന്നോര്‍ ഭാരം വഹിപ്പോര്‍
യേശുവിന്‍െറ പാതേ ചേരുക ഞാന്‍

2, യുദ്ധം ക്ഷാമരോഗ വിപ്ളവാദികള്‍
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാന്‍ വ്യാധി നീക്കുവാന്‍
ജയം വരിച്ചേശു വരുന്നു ഞാന്‍

3, രക്ഷനേടുവാന്‍ മോക്ഷം പ്രാപിപ്പാന്‍
സത്യമാര്‍ഗ്ഗം അന്വേഷിപ്പോനേ
സത്യവഴിയും വാതിലുമായ
യേശുനാഥന്‍ പാദം ചുബിക്ക ഞാന്‍

Post a Comment

0 Comments