Anugraha poomazha - Entrance Hymn Malayalam

അനുഗ്രഹ പൂമഴ ചൊരിയും ബലിതൻ
അസുലഭ നിമിഷം ആഗതമായി
അവര്ണനീയ ദാനങ്ങളൊഴുകും
അരുവിയാം അൾത്താര മുൻപിൽ അണയാം

അകലെ കാല്‍വരി മലമുകളില്‍
അവിടുന്നര്‍പ്പിച്ച സ്നേഹബലി
അനുസ്മരിച്ചീടും ഈ ബലി പീഠേ
അണയാം ജീവിത കാഴ്ചയുമായ്‌ (അനുഗ്രഹ...)

ആ നിത്യജീവന്‍ നല്‍കുമൊരപ്പം
ആര്‍ത്തിയോടകമേ കൈക്കൊണ്ടിടാം
ആയുസ്സു നല്‍കും ആ വൃക്ഷത്തണലാം
അള്‍ത്താരയിലീ ജീവിതമേകാന്‍ (അനുഗ്രഹ...)






Post a Comment

0 Comments