Aniyaniyay sutharanayukayay

അണിയണിയായ്‌ സുതരണയുകയായ്‌
തവ നിര്‍മ്മല മോഹന സവിധത്തില്‍
ജയ ജയ കാഹളധ്വനികളുയര്‍ത്തി
ജനതതി ഈശനെ വാഴ്ത്തുകയായ്‌
ജയ ജയ നാമം ജയ ജയ സ്തോത്രം
ജയ ജയ ജയ ജയ നാമം (ജയ ജയ നാമം...)

മണ്ണും വിണ്ണും മലയും മലരും
മഞ്ഞും വെയിലും പക്ഷികളും
നിന്‍ തിരുവചനമുണര്‍ത്തിടുവാനായ്‌
സകലയിടത്തും നിരനിരന്നു (ജയ ജയ നാമം...)

മന്നില്‍ മനിതന്‍ സ്നേഹമയത്താല്‍
നവമൊരു ലോകമുതിര്‍ക്കുകയായ്‌
ഒന്നായ്‌ ചേര്‍ന്നവരെന്നും പാടി
സുവിശേഷത്തിന്‍ വചനങ്ങള്‍ (ജയ ജയ നാമം...)

Image result for entrance hymn' malayalam

Post a Comment

0 Comments