(കടപ്പാട് : synodal news, Vol. 25)
മലബാർ സുറിയാനി കത്തോലിക്കാ സഭയുടെ (syro malabar catholic church) 2017 ആഗസ്റ്റ് മാസത്തിൽ നടന്ന പരിശുദ്ധ സൂനഹദോസിൽ സഭയുടെ വി. കുര്ബാനയിലും മറ്റ് ആരാധനക്രമാനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന വി. സംഗീതത്തെ (sacred music) സംബന്ധിച്ച് എടുത്തിരിക്കുന്ന തീരുമാനങ്ങൾ:
1) അന്നാപ്പെസഹത്തിരുനാളിൽ എന്ന ഗീതത്തിന്റെ സമൂഹത്തിന് പാടാനുള്ള ഭാഗത്തിന് ശേഷം വൈദികൻ പാടുന്ന "അന്നാപെസഹ" എന്ന stanza സമൂഹം വീണ്ടും പാടേണ്ടതില്ല
(കാഞ്ഞിരപ്പിള്ളി, എറണാകുളം ട്യൂണുകളിൽ ഈ അനാവശ്യ ആവർത്തനം ഉണ്ട്)
2) കുർബാനയിൽ ഗീതങ്ങൾക്കിടയിൽ ഉള്ള musical interlude കൾ ഒഴിവാക്കണം.
(അർത്ഥവത്തായ മറ്റു പ്രാർത്ഥനകൾ ധ്യാനപൂർവ്വം ചൊല്ലാൻ ഉള്ള സമയം ദൈർഘ്യമേറിയ ഉപകരണസംഗീതം കവർന്നെടുക്കുന്നത് സിറോ മലബാർ സഭയിൽ മാത്രം ഉള്ള പതിവാണ്. നിലവിൽ ചങ്ങനാശ്ശേരി, എറണാകുളം, കാഞ്ഞിരപ്പിള്ളി എന്നീ ട്യൂണുകൾക്കെല്ലാം ദൈഘ്യമേറിയ interlude കൾ ഉണ്ട്)
3) ഓരോ ഗാനവും ശരിയായ ശ്രുതിയിൽ ആരംഭിക്കാൻ സഹായിക്കുന്ന ഒരു ചെറിയ bit തുടക്കത്തിൽ അഭികാമ്യവും ആണ്.
4) രണ്ടു പേർ മാത്രം പാടുന്ന ഗാനമേള ശൈലി മാറ്റി മറ്റെല്ലാ സഭകളിലും നിലവിൽ ഇരിക്കുന്ന group singing ശൈലി വളർത്തിയെടുക്കുക. അത്തരം ഗായക സംഘങ്ങളെ ഇടവകകളിൽ പരിശീലിപ്പിച്ചെടുക്കുക.
5) ഗായകസംഘത്തിൽ മൈക്ക് common ആയി നൽകുക. ആരും മൈക്ക് കയ്യിൽ പിടിച്ചു പാടരുത്. മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ചാൽ മതി.
6) കുർബാന തക്സായിൽ നൽകിയിരിക്കുന്ന പാട്ടുകൾ മാത്രമേ കുർബാനയിൽ ഉപയോഗിക്കാവൂ.
0 Comments